ENTERTAINMENT NEWS – ഹൈദരാബാദ്: നന്ദമൂരി ബാലകൃഷ്ണ–ഹണി റോസ് ജോഡി തെലുങ്ക് ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ ബാലയ്യയുടെ അടുത്ത ചിത്രത്തിലും ഹണി നായികയാകുന്നു.
ഇപ്പോൾ വൻഹിറ്റായി മാറിയ വീരസിംഹ റെഡ്ഡിയുടെ വിജയം താരങ്ങൾ ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബാലയ്യയെ നായകനാക്കി അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസ് വീണ്ടും നായികയാകുന്നത്.
വീരസിംഹ റെഡ്ഡിയിലെ പ്രകടനത്തോടെ തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ ഹണി റോസിനായി.
ശ്രുതി ഹാസനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലുണ്ട്. വീരസിംഹ റെഡ്ഡിയുടെ വിജയാഘോഷ പാര്‍ട്ടിയില്‍ നന്ദമൂരി ബാലകൃഷ്ണയുമായി കൈകോര്‍ത്ത് ഷംപെയിന്‍ നുകരുന്ന ഹണിയുടെ ചിത്രം വൈറലായിട്ടുണ്ട്. ഹണി റോസ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവച്ചത്.
ഇങ്ങനെയാണ് ഞങ്ങള്‍ വീര സിംഹ റെഡ്ഡിയുടെ വിജയം ആഘോഷിച്ചത് എന്നാണ് ഹണിറോസ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
നേരത്തെ വീരസിംഹ റെഡ്ഡി വിജയാഘോഷത്തില്‍ ഹണി റോസിനെ പുകഴ്ത്തി ബാലയ്യ രംഗത്ത് എത്തിയിരുന്നു.
അതിന് പുറമേ ബാലകൃഷ്ണയില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന ചിത്രവും ഹണി റോസ് പങ്കുവച്ചിരുന്നു.
ജനുവരി 12 ന് തിയറ്ററുകളിലെത്തിയ വീര സിംഹ റെഡ്ഡി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രമാണ്. ഗോപിചന്ദ് മലിനേനി ആണ് രചനയും സംവിധാനവും.
തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. 12 മുതല്‍ 15 വരെയുള്ള നാല് ദിനങ്ങളില്‍ നിന്ന് 104 കോടിയാണ് ചിത്രം നേടിയതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ബോക്സ് ഓഫീസില്‍ ഇനിയും ഏറെ മുന്നേറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.