Kerala News Today-കൊച്ചി: ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ എം.എൽ.എ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈകോടതി തള്ളി.
ചീഫ് ജസ്റ്റിസിൻ്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.
മലപ്പുറം സ്വദേശി ബിജു പി, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവരാണ് ഹർജിക്കാർ. ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
എന്നാൽ സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് സജി ചെറിയാൻ്റെ മന്ത്രിക്കസേര തെറിപ്പിച്ചത്.
ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുള്ളതെന്നും മറ്റുമായിരുന്നു സജി ചെറിയാൻ്റെ പരാമര്‍ശങ്ങള്‍. പ്രസംഗം ഫേസ്ബുക്ക് ലൈവിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
Kerala News Today Highlight – Unconstitutional Speech: High Court Dismisses Petition Against Saji Cherian.