Verification: ce991c98f858ff30

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ആനുകൂല്യം; കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പെന്‍ഷന്‍ ആനുകൂല്യ വിതരണത്തിന് കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. 2022 വരെ വിരമിച്ചവരുടെ ആദ്യഘട്ട ആനുകൂല്യമായ ഒരു ലക്ഷം രൂപ രണ്ടു ഗഡുക്കളായി നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആദ്യ ഭാഗം ജൂൺ ഒന്നിന് മുൻപും, രണ്ടാം ഭാഗം ജൂലൈ ഒന്നിന് മുൻപും നൽകണം.

കോർപ്പസ് ഫണ്ടിലേക്ക് തുക മാറ്റിവെക്കുന്നതിന് ജൂലൈ ഒന്നു വരെയും സമയം അനുവദിച്ചു. മാർച്ച് അവസാനം പെൻഷൻ ആനുകൂല്യത്തിൻ്റെ ആദ്യഘട്ടമായ ഒരു ലക്ഷം രൂപ വിതരണം ചെയ്യണമെന്നായിരുന്നു സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്. ഇതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്.

 

 

 

Leave A Reply

Your email address will not be published.