Kerala News Today-മലപ്പുറം: ലെഗ്ഗിങ്സ് ധരിച്ച് സ്കൂളിലെത്തിയ അധ്യാപികയോട് ഹെഡ്മിസ്ട്രസ് മോശമായി പെരുമാറിയതായി പരാതി.
മലപ്പുറം എടപ്പറ്റ സികെഎച്ച്എം ഗവ. ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ യുപി സ്കൂള്‍ അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ്മിസ്ട്രസ് റംലത്തിനെതിരെ ഡിഎംഒയ്ക്ക് പരാതി നല്‍കിയത്. അധ്യാപികയായ സരിത ലെഗ്ഗിങ്സ് ധരിക്കുന്നത് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ‘ശരിയായ’ വസ്ത്രം ധരിക്കാത്തതെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞതായി പരാതിയില്‍ പറയുന്നു.
വകുപ്പിനോട് മറുപടി പറയാമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ഓഫീസ് റൂമില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ തൻ്റെ വസ്ത്രധാരണെത്തക്കുറിച്ച് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് ടീച്ചര്‍ പറയുന്നു.
ലെഗിന്‍സ് മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിൻ്റെ വാദം.
ടീച്ചര്‍ ഇങ്ങനെ വരുമ്പോള്‍ കുട്ടികളോട് യൂണിഫോമിട്ട് വരാന്‍ എങ്ങനെ പറയുമെന്ന് പ്രധാനാധ്യാപിക ചോദിച്ചു.
ചില പരാമര്‍ശങ്ങള്‍ കടുത്ത മാനസിക പ്രയാസമുണ്ടാക്കിയെന്ന് ടീച്ചറുടെ പരാതിയില്‍ പറയുന്നു. വണ്ടൂര്‍ ഡിഇഒയ്ക്ക് ഇ മെയില്‍ വഴിയാണ് പരാതി അയച്ചിരിക്കുന്നത്. അടുത്ത സ്കൂള്‍ പിടിഎ യോഗം വിഷയം ചര്‍ച്ച ചെയ്യും.
Kerala News Today Highlight – The headmistress scolded the teacher for coming to school wearing leggings; The teacher filed a complaint.