ENTERTAINMENT NEWS – കഴിഞ്ഞ വർഷം സെപ്‌തംബറിൽ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഞായറാഴ്‌ച ശ്രീനഗറിൽ സമാപനമായിരുന്നു.
136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം പിന്നിട്ടുള്ള കാൽനടയാത്ര അവസാനിച്ചപ്പോൾ നിരവധിപേർ രാഹുൽ ഗാന്ധിയെ പ്രശംസിച്ച് രംഗത്തെത്തി.
ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഭാരത് ജോഡോ യാത്ര പൂർത്തിയാക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയിൽ നിങ്ങൾ ഏറെ നവീകരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിൻ്റെ ഓർമ്മകൾ തളം കെട്ടിയ ഈ ജനുവരി 30തിൻ്റെ രാഷ്ട്രീയ സത്യമെന്ന് ഹരീഷ് പേരടി പറയുന്നു.
നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നു എന്നും പേരടി പറഞ്ഞു.
“ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുൽ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയർത്തുന്നത്…ഈ യാത്ര പൂർത്തിയാക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയിൽ നിങ്ങൾ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിൻ്റെ ഓർമ്മകൾ തളം കെട്ടിയ ഈ ജനുവരി 30തിൻ്റെ രാഷ്ട്രിയ സത്യം …നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്…ആശംസകൾ…”, എന്നായിരുന്നു ഹരീഷ് പേരടിയുടെ വാക്കുകൾ.
പിന്നാലെ നിരവധി പേരാണ് പേരടിയുടെ വാക്കുകൾക്ക് പ്രശംസയുമായി രംഗത്തെത്തിയത്.