National News-അഹമ്മദാബാദ് നഗരത്തിൽ നിന്നും 60 കിലോമീറ്റർ മാറി വിരാംഗം മണ്ഡലത്തിലെ അധികം അറിയാത്ത ഒരു കുഗ്രാമത്തിൽ പൊടി നിറഞ്ഞ
ഒരു പാതയോരത്ത് പേരു കേട്ട തോത്തഡ് മാ ക്ഷേത്രത്തിനോടു ചേർന്നുള്ള ഓഡിറ്റോറിയത്തിൽ തീപ്പൊരി പ്രസംഗത്തിന് കാത് കൂർപ്പിച്ചിരിക്കുകയാണ് ഇവിടുത്തെ ഗ്രാമവാസികൾ.
പ്രസംഗിക്കുന്നത് മറ്റാരുമല്ല വിരംഗം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ഹാർദിക് പട്ടേൽ.
സംവരണ ആവശ്യം അംഗീകരിക്കണ മെന്നാവശ്യപ്പെട്ട് പട്ടീദാർ പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ അതേ യുവജന നേതാവ് ഹാർദീക് പട്ടേൽ.
ഇദ്ദേഹത്തിൻ്റെ കന്നി അംഗമാണിവിടെ നടക്കാൻ പോകുന്നത്.
ഹാർദ്ദീക് ചോദിക്കുന്നു വിരംഗം വിലയ മണ്ഡലമാണ് എന്നിട്ടും ഇവിടെ നല്ല റോഡുകൾ കണി കാണാൻ ഉണ്ടോ?
കണ്ട്ല തുറമുഖവും ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡ് ഇപ്പോൾ വരും എന്ന് പറഞ്ഞ് ജനങ്ങൾ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു.
ഗുജറാത്ത് മോഡൽ രാജ്യമാകമാനം ചർച്ച ചെയ്യുന്നു.
പക്ഷേ ഇവിടുത്തെ ജനങ്ങൾക്ക് അതിൻ്റെ പ്രയോജനം കിട്ടിയോ? കാരണം ഇവിടെ ജയിക്കുന്നത് കോൺഗ്രസാണ്.
ഇതിന് ഒരു മാറ്റം വേണ്ടേ? പകരം അഞ്ചാം തീയതി നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ എന്നെ വിജയിപ്പിക്കൂ.
ശരിക്കുള്ള ഗുജറാത്ത് മോഡൽ ഞാൻ ഇവിടെ നടപ്പാക്കാം.
നിങ്ങൾക്ക് അടുത്ത അഞ്ച് വർഷം വസന്തകാലം ഞാൻ ഒരുക്കി തരാം.
ഇതു കേട്ട് അന്തം വിട്ടിരിക്കുന്ന ജനങ്ങൾ പോലും കയ്യടിക്കുന്നു.
അഞ്ചര മാസം മുൻപ് വരെ കോൺഗ്രസ് വർക്കിങ്ങ് പ്രസിഡൻ്റായിരുന്ന ഹാർ ദീക് പട്ടേൽ ബി.ജെ.പി ടിക്കറ്റിൽ അരച്ചുവടുറപ്പിച്ച് അങ്ക ചെങ്കോലണിയുന്ന മണ്ഡലമാണ് വിരംഗം.
കോൺഗ്രസിൽ നിന്നും ഏതുവിധേനയും മണ്ഡലം തിരിച്ചു പിടിക്കാനാണ് ബി.ജെ.പി ഇക്കുറി ഹാർദ്ദീക് പട്ടേലിനെ രംഗത്തിറക്കിയിരിക്കുന്നത്.
2012 മുതൽ കോൺഗ്രസാണ് ഇവിടെ ജയിക്കുന്നത്.
സിറ്റിങ്ങ് എം.എൽ .എ യും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ലഖാ ഭായ് ഭർവാദിൻ്റെ വോട്ട് ബാങ്കാണ് ഈ മണ്ഡലം.
എങ്കിലും സർവ സന്നാഹങ്ങളൊരുക്കി ഹാർദ്ദീക്കിനെ മുന്നിൽ നിർത്തി പടനയിച്ച് മണ്ഡലം തിരിച്ചു പിടിക്കാനാണ് ബി.ജെ.പി ശ്രമം.
National News