തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് ഗുണ്ടാ ആക്രമണം.ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷ് കുമാറിന് ആക്രമണത്തിൽ വെട്ടേറ്റു. ഗുണ്ടാസംഘാംഗമായ സന്തോഷിൻ്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.ശ്രീകണ്‌ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്.ഇന്നോവ കാറിലെത്തിയ സംഘമാണ് സതീഷിനെ വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതര പരുക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 7