Verification: ce991c98f858ff30

ഗുജറാത്ത് തെരഞ്ഞെടുപ്പ്: 89 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Voting for 89 constituencies in Gujarat has started.

National News-ഗാന്ധിനഗർ: ഗുജറാത്തിലെ 89 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. 89 മണ്ഡലങ്ങളിലേക്കായി നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. സൗരാഷ്ട്ര കച്ച് മേഖലകളിലും തെക്കന്‍ ഗുജറാത്തിലുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗദ്‌വി മത്സരിക്കുന്ന ഖംബാലിയാണ് ശ്രദ്ധേയമായ മണ്ഡലം. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ മത്സരിക്കുന്ന ജാംനഗറിലും ഇന്നാണ് വോട്ടെടുപ്പ്. ബിജെപി ടിക്കറ്റിലാണ് റിവാബ മത്സരിക്കുന്നത്. തൂക്കുപാലം തകര്‍ന്ന് ദുരന്തമുണ്ടായ മോര്‍ബി ഉള്‍പ്പടെ ശ്രദ്ധേയ മണ്ഡലങ്ങളിലും ജനം ഇന്ന് വിധിയെഴുതും.

വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 14,382 പോളിങ്‌സ്‌റ്റേഷനുകളാണുള്ളത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ 48 ഇടത്ത് 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു മുന്നിലെത്തിയത്. 40 സീറ്റുകളാണ് അന്ന് കോണ്‍ഗ്രസിന് ലഭിച്ചത്. ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ വ്യത്യസ്തമായി ഇത്തവണ എഎപിയും ശക്തമായ സാന്നിധ്യമായി മത്സരരംഗത്തുണ്ടെന്നതാണ് പ്രത്യേകത. ഡിസംബര്‍ അഞ്ചിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.

 

 

 

National News Highlight – Gujarat Elections: The first phase of voting for 89 constituencies has started.

Leave A Reply

Your email address will not be published.