കൊച്ചി: കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് പോയ കര്‍ഷകര്‍ കൊച്ചിയിൽ തിരിച്ചെത്തി.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് 26 പേരടങ്ങുന്ന സംഘം കൊച്ചിയിൽ തിരിച്ചെത്തിയത്. വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് കണ്ണൂർ സ്വദേശി ബിജു കുര്യനെ കാണാതായതെന്ന് തിരികെയെത്തിയവർ പറഞ്ഞു.ബിജു തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നും ഇസ്രായേൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സംഘത്തിലുളളവർ പറഞ്ഞു.ബിജുവിന്‍റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടെങ്കിലും സംഘത്തില്‍ നിന്ന് മുങ്ങിയതിനെതിരെ സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്.ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്‍റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. ഇവരില്‍ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യൻ(48) എന്ന കര്‍ഷകൻ വ്യാഴാഴ്ച്ച സംഘത്തില്‍ നിന്നും മുങ്ങിയിരുന്നു.തിരച്ചിലിനിടെ ബിജു കുര്യൻ വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിജു കുര്യനില്ലാതെയാണ് കര്‍ഷക സംഘം മടങ്ങിയത്.
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 2