KERALA NEWS TODAY – തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ യുട്യൂബ് ചാനല്‍ തുടങ്ങുന്നതിനും യുട്യൂബില്‍ വിഡിയോ അപ്ലോഡ് ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍.യുട്യൂബ് ചാനല്‍ തുടങ്ങുന്നതും വിഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും അതു കാണുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാക്കും എന്നതിനാല്‍ നിയമ വിരുദ്ധമാണെന്ന് ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.യുട്യൂബ് ചാനല്‍ തുടങ്ങാന്‍ അനുമതി തേടി ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ നല്‍കിയ അപേക്ഷ തള്ളിയാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്.സര്‍ക്കാര്‍ ജീവനക്കാരുടെ 1960ലെ പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളത്തിനു പുറമേ മറ്റു വരുമാനം പാടില്ല.ഇന്റര്‍നെറ്റിലോ സമൂഹ മാധ്യമത്തിലോ വിഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നതു വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബ് ചാനല്‍ തുടങ്ങുന്നതും വിഡിയോ അപ്‌ലോഡ് ചെയ്യുന്നതും വരുമാനം ലഭിക്കുന്ന കാര്യമാണ്.
google newskerala newsKOTTARAKARAMEDIAKOTTARAKKARAMEDIAlatest newsMalayalam Latest NewsThiruvananthapuram news
0 5