Verification: ce991c98f858ff30

ഗവർണറുടെ റിപ്പബ്ലിക് ദിന വിരുന്ന് ഇന്ന്; മുഖ്യമന്ത്രി പങ്കെടുക്കും

Chief Minister Pinarayi Vijayan will attend the Republic Day banquet organized by Governor Arif Muhammad Khan.

KERALA NEWS TODAY – തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിന വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.

ഇന്ന് വൈകുന്നേരം 6.30-ന് രാജ്ഭവനിലാണ് വിരുന്ന് നടക്കുക.

‘അറ്റ് ഹോം’ എന്ന് വിശേഷിപ്പിക്കുന്ന സായാഹ്ന വിരുന്നിൽ മന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും ക്ഷണമുണ്ട്.നിയമസഭാ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രിയും ഗവർണറും ഒന്നിച്ച് പങ്കെടുക്കുന്ന ആദ്യ വിരുന്നാകും ഇത്. നേരത്തെ ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ നിന്നടക്കം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിട്ടു നിന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ക്രിസ്മസ് വിരുന്നിൽ ഗവർണറെയും ക്ഷണിച്ചിരുന്നില്ല.

സർക്കാരുമായി ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതിനാൽ ഗവർണററുമായി വിരുന്ന് പങ്കിടേണ്ടതില്ലെന്നായിരുന്നു പിണറായി സർക്കാരിന്റെ തീരുമാനം. വിമർശനങ്ങൾ കടുത്തതോടെ സർക്കാർ നിലപാട് തിരുത്തിയിരുന്നു.

Leave A Reply

Your email address will not be published.