KERALA NEWS TODAY – തിരുവനനന്തപുരം: സംസ്ഥാന യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശികയായുണ്ടായിരുന്ന എട്ടരലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്.
ചിന്ത ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക അനുവദിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കായിക-യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് ആണ് ഉത്തരവിറക്കിയത്.
ചിന്തയ്ക്ക് 32 ലക്ഷം രൂപ ശമ്പള കുടിശ്ശിക കിട്ടിയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയ ചിന്ത, താന്‍ കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
മുന്‍ യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷൻ്റെ ശമ്പള കുടിശ്ശിക കൊടുക്കണമെന്ന് കോടതി വിധി ഉണ്ടായിട്ടുണ്ട്. അത് സംബന്ധിച്ച് മുന്‍ അധ്യക്ഷന്‍ ആര്‍വി രാജേഷ് അപേക്ഷ നല്‍കിയിട്ടുണ്ട്. ചട്ടപ്രകാരമല്ലാതെ നാളിതുവരെ ഒരു തുകയും കൈപ്പറ്റിയിട്ടില്ലെന്നും ചിന്ത പറഞ്ഞിരുന്നു.