KERALA NEWS TODAY – കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻശ്രമിച്ച രണ്ട് കോടിയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ശരീരത്തിലും ബാഗ്, സോക്സ് എന്നിവയ്ക്കുള്ളിലുമായി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
നാലു കേസുകളിലുമായി 4122 ഗ്രാം സ്വർണമിശ്രിതമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.
മലപ്പുറം സ്വദേശി റഹ്‌മാൻ (43), കരുളായി സ്വദേശി മുഹമ്മദ് ഉവൈസ് (30), കോഴിക്കോട് കൂടരഞ്ഞി ഉണ്ണിച്ചൽ മേത്തൽ വിജിത്ത് (29), മലപ്പുറം ഒഴുകൂർ ഒസ്സാൻകുന്നത്ത് ഷഫീഖ് (27) എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ജിദ്ദയിൽനിന്നാണ് റഹ്‌മാൻ കോഴിക്കോട്ടെത്തിയത്. ഇയാളിൽനിന്ന് 1107 ഗ്രാം തൂക്കംവരുന്ന സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്സ്യൂളുകൾ കണ്ടെടുത്തു.
ഇതേ വിമാനത്തിലെത്തിയ മുഹമ്മദ് ഉവൈസിൽനിന്ന് സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്സ്യൂളുകൾ കണ്ടെടുത്തു. സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
എയർ അറേബ്യ വിമാനത്തിൽ അബുദാബിയിൽനിന്നാണ് വിജിത്ത് കോഴിക്കോട്ടെത്തിയത്.
ഇയാളിൽനിന്ന് ശരീരത്തിനുള്ളിലും സോക്സിനുള്ളിലുമായി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1061 ഗ്രാം തൂക്കമുള്ള സ്വർണമിശ്രിതമടങ്ങിയ നാല് ക്യാപ്സ്യൂളുകളാണ് പിടികൂടിയത്.