Kerala News Today-തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു.
വടശേരിക്കോണം സംഗീത നിവാസില്‍ സംഗീതയെയാണ്(17) വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയത്. സുഹൃത്ത് ഗോപുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
വാതില്‍ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നും ജനല്‍ തുറന്ന് നോക്കിയപ്പോള്‍ മകളുടെ കൈ പിടയ്ക്കുന്നതാണ് കണ്ടതെന്നും സംഗീതയുടെ അച്ഛന് പറയുന്നു.
പുലര്‍ച്ചെ 1:30 ഓടെയാണ് വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ സംഗീതയെ കണ്ടെത്തുന്നത്.
സഹോദരിയോടൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേയ്ക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈലും കാണാതായിട്ടുണ്ട്.
Kerala News Today Highlight – Girl was strangled to death in Varkala; Friend in custody.