Kerala News Today-കോട്ടയം: കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥിനിക്ക് നേരെ മൂന്നംഗ സംഘത്തിൻ്റെ ആക്രമണം. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കോളേജ് വിദ്യാർത്ഥിനിയെ കമൻ്റ് അടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു അക്രമം.
മൂന്ന് യുവാക്കളാണ് കോളേജ് വിദ്യാർത്ഥിനിയേയും സുഹൃത്തിനേയും കോട്ടയം സെൻട്രൽ ജംഗ്ഷന് സമീപം വച്ച് ആക്രമിച്ചത്.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസ്ലം, അഷ്കർ, ഷെബീർ എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തെ തുടർന്ന് പോലീസ് എത്തിയാണ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയിൽ എത്തിച്ചത്.
പെൺകുട്ടിയെയും സുഹൃത്തിനെയും മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടിയോട് യുവാക്കൾ അശ്ലീല ചുവയോടെ സംസാരിച്ചതാണ് സംഭവത്തിൻ്റെ തുടക്കമെന്ന് പോലീസ് പറഞ്ഞു.
ഇതിനെ പെൺകുട്ടി ചോദ്യം ചെയ്തതോടെ പ്രകോപിതരായ സംഘം പെൺകുട്ടിയെയും സുഹൃത്തിനെയും പിന്നാലെ വന്ന് ആക്രമിക്കുകയായിരുന്നു.
Kerala News Today Highlight – Attack on student in Kottayam.