KERALA NEWS TODAY – കൊച്ചി: എറണാകുളം പറവൂരിലെ ഭക്ഷ്യവിഷബാധയിൽ ഒരാൾ കസ്റ്റഡിയിൽ.
മജിലിസ് ഹോട്ടലിലെ പാചകക്കാരൻ ഹസൈനാർ ആണ് പിടിയിലായത്. ഉടമ ഒളിവിലാണ്.
കുഴിമന്തി കഴിച്ച് ചികിത്സ തേടിയത് അറുപതിലധിം പേരാണ്. നഗരസഭാ ഓഫീസിലേക്ക് ഇന്ന് ഡിവൈഎഫ്ഐ മാർച്ച് നടത്തും. ഭക്ഷണം കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്ഥാപനത്തിൻ്റെ ലൈസെൻസ് ഇന്നലെ തന്നെ റദ്ദാക്കിയിരുന്നു. വധശ്രമത്തിനും പറവൂർ പോലീസ് കേസെടുത്തു.
മജ്ലിസ് ഹോട്ടൽ ഉടമകളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഹോട്ടൽ ഉടമകളെ കണ്ടെത്താൻ പ്രത്യേക അന്വേഷണം തുടങ്ങി.
പ്രദേശത്തെ മറ്റു സ്ഥാപനങ്ങളിലും ഇന്ന് പരിശോധന തുടരും. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ആളുടെ ആരോഗ്യനിലയിൽ ആശങ്കാജനകമായ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം കളമശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ ഹോട്ടലുകൾക്കെതിരെ നടപടിക്ക് സാധ്യത. പഴകിയ മാംസം വിതരണം ചെയ്ത 49 ഹോട്ടലുകളാണ് നഗരസഭയുടെ ലിസ്റ്റിൽ ഉള്ളത്.