Kerala News Today-കൊച്ചി: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ മുഖ്യസാക്ഷി പ്രശാന്ത് മൊഴി മാറ്റി. മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലാണ് പ്രശാന്ത് നിലപാട് മാറ്റിയത്.
ക്രൈംബ്രാഞ്ച് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നാണ് പ്രശാന്തിൻ്റെ ഏറ്റവും പുതിയ മൊഴി.
അതേസമയം, പ്രശാന്ത് മൊഴി മാറ്റിയാലും പ്രശ്നമില്ല തെളിവുകൾ കൈവശമുണ്ടെന്നാണ് ഇതുസംബന്ധിച്ച ക്രൈംബ്രാഞ്ച് വിശദീകരണം.
സംഭവം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. ആശ്രമം കത്തിച്ച കേസില്‍ ഈയടുത്ത് ആത്മഹത്യചെയ്ത തൻ്റെ സഹോദരന് പ്രകാശിന് പങ്കുണ്ടെന്ന് പറഞ്ഞ് പ്രശാന്ത് രംഗത്തെത്തുകയായിരുന്നു.
പ്രകാശും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശ്രമത്തിന് തീയിട്ടതെന്നും പ്രശാന്ത് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. പ്രശാന്ത് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തുകയായിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു സഹോദരൻ്റെ വെളിപ്പെടുത്തല്‍.
2018 ഒക്ടോബര്‍ 27നായിരുന്നു തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയില്‍ കണ്ടെത്തിയത്.
മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സഹോദരന് ആശ്രമം കത്തിച്ച വിവരം തന്നോട് പറഞ്ഞിരുന്നതെന്നും കൂട്ടുകാരനെ അറസ്റ്റ് ചെയ്തതോടെ പ്രകാശ് അസ്വസ്ഥനായിരുന്നുന്നുവെന്നും ഇതിന് ശേഷമാണ് തന്നോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും പശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
Kerala News Today Highlight – Ashram burning case: Chief witness changed his statement.