KERALA NEWS TODAY – ഓഖി ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. സുനാമി ദുരന്തത്തിന് ശേഷം മത്സ്യത്തൊഴിലാളിമേഖല കണ്ട അപ്രതീക്ഷിതമായ വലിയ ദുരന്തമായിരുന്നു ഓഖി.
2017 നവംബര്‍ 29ന് രാത്രിയില്‍ ഉള്‍ക്കടലില്‍ 185 കിലോ മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച ഓഖി കാറ്റില്‍ 52 പേര് മരിക്കുകയും 104 പേരെ കാണതാവുകയും ചെയ്തെന്നാണ് സര്‍ക്കാര്‍ കണക്ക്.
കേരളതീരം ഒരു സുരക്ഷിത തീരമാണ് എന്ന നമ്മുടെ ധാരണയെ തകിടംമറിച്ചുകൊണ്ടായിരുന്നു, തികച്ചും അപ്രതീക്ഷിതമായി ഗതിമാറി തീരത്തേക്ക് എത്തി ഓഖി ചുഴലിക്കാറ്റ് നാശംവിതച്ചത്.
അടിമലത്തുറ മുതല്‍ വേളി വരെയുള്ള തീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവനുകളാണ് ഓഖിയില്‍ പൊലിഞ്ഞത്.
ഏറ്റവും കൂടുതല്‍ നാശമുണ്ടായത് പൂന്തുറയിലും വിഴിഞ്ഞത്തുമാണ്. മികച്ച രീതിയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താനായെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴും പല പദ്ധതികളും കടലാസില്‍ തന്നെ ഉറങ്ങുകയാണ്.
Kerala News Today Highlight – Today marks the fifth anniversary of the Ockhi tragedy.