Kerala News Today-തൃശ്ശൂർ: തൃശ്ശൂർ പല്ലിശേരിയില്‍ അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു.
പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്(62), മകന് ജിതിന്(32) എന്നിവരാണ് മരിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് വേലപ്പൻ എന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മദ്യപിച്ച് ബഹളുമുണ്ടാക്കിയ വേലപ്പന് ചന്ദ്രനെയും മകനെയും ആക്രമിക്കുകയായിരുന്നു.
കുത്തേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതി വേലപ്പന് ക്രിമിനല്‍ പശ്ചാത്തലമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. പ്രതി വേലപ്പനെ മുന്‍ പരിചയമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രൻ്റെ മകന് ഗോകുല്‍ പറഞ്ഞു.
റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സ്റ്റീരിയോ സെറ്റ് നന്നാക്കുകയായിരുന്നു ഗോകുലിൻ്റെ സഹോദരന് ജിതിന്.
ഇതിനിടയില്‍ മദ്യപിച്ച് എത്തിയ വേലപ്പനുമായി തര്‍ക്കമുണ്ടായി. ഈ സംഭവമറിഞ്ഞാണ് താനും അച്ഛനും അവിടെ എത്തിയത്.
ഇതിനിടെ വേലപ്പന് കത്തിയുമായി വന്ന് അച്ഛനെയും സഹോദരനെയും കുത്തുകയായിരുന്നുവെന്ന് ഗോകുല്‍ പറഞ്ഞു.
Kerala News Today Highlight – Father and son stabbed to death in Thrissur; Accused in custody.