വയനാട്: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ്(50) എന്ന സാലുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്.
കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സ നൽകിയശേഷം തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നു.
രാവിലെ പ്രദേശത്തെ വാഴത്തോട്ടത്തിലും പിന്നീട് സമീപത്തെ വയലിലും കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.
ഈ പ്രദേശത്ത് ആദ്യമായാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കടുവയ്ക്ക് വേണ്ടി വനപാലക സംഘത്തിൻ്റെ നേതൃത്വത്തിലുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
കടുവയെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, കടുവയെ പിടികൂടാന്‍ വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടു. കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാനാണ് ഉത്തരവ്.
KERALA NEWS HIGHLIGHT – A farmer who was attacked by a tiger died in Wayanad.