അഞ്ചൽ: 15.670 ഗ്രാം എംഡിഎംഎയും 52.630 ഗ്രാം കഞ്ചാവുമായി എക്സൈസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ.ഏരൂർ കരിമ്പിൻകോണം വിളയിൽ വീട്ടിൽ അൽ സാബിദ്(29), അഞ്ചൽ തഴമേൽ ഹൈഫാമൻസിലിൽ ഫൈസൽ ബിന്യാമിൻ(26),തിരുവനന്തപുരം ജില്ലയിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന കോട്ടുക്കൽ ഉദിയൻക്കോട്ട് വീട്ടിൽ അഖിൽ(26) എന്നിവരാണ് പോലീസ് പിടിയിലായത്.പോലീസ് വകുപ്പിൻ്റെ “യോദ്ധാവ് ആന്റി ഡ്രഗ് ക്യാമ്പയിൻ്റെ” ഭാഗമായി കൊല്ലം റൂറൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം റൂറൽ ഡാൻസഫ് ടീം,അഞ്ചൽ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.അഞ്ചൽ ആർ.ഒ ജംഗ്ഷന് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്ത് താമസമാക്കി മാരകമയക്കുമരുന്നായ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വില്പന നടത്തി വരുകയായിരുന്നു ഇവർ.അന്തർ സംസ്ഥാന ഇടനിലക്കാരിൽ നിന്നും ഒരു ഗ്രാം എംഡിഎംഎ രണ്ടായിരം രൂപയ്ക്ക് വാങ്ങി കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കച്ചവടക്കാർക്ക് എത്തിച്ചുനൽകുന്നതിലെ പ്രധാന കണ്ണികളാണ് പിടിയിലായത്.പോയിന്റ് അഞ്ച് ഗ്രാമിന് മുകളിൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റവും, 10 ഗ്രാമിന് മുകളിൽ കൈവശം വയ്ക്കുന്നത് 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്.കുറച്ച് മാസങ്ങളായി ലോഡ്ജിൽ മുറിയെടുത്ത് പ്രതികൾ മയക്കുമരുന്ന് കച്ചവടം നടത്തി വരുന്നു എന്ന വിവരം കൊല്ലം റൂറൽ പോലീസിന് ലഭിച്ചതിനെ തുടർന്ന്കൊല്ലം റൂറൽ അഡീഷണൽ എസ്.പി ജെ. സന്തോഷ് കുമാറിൻ്റെ നിർദ്ദേശ പ്രകാരം കൊല്ലം റൂറൽ സി ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസ്, പുനലൂർ ഡി.വൈ.എസ്.പി ബി. വിനോദ് എന്നിവരുടെ മേൽനോട്ടത്തിൽ അഞ്ചൽ എസ്എച്ച്ഒ ഗോപകുമാർ,ഡാൻസഫ് ടീമംഗങ്ങളായ എസ്ഐമാരായ അനീഷ്.എ, അനിൽകുമാർ, എഎസ്ഐ രാധാകൃഷ്ണപിള്ളൈ, സിപിഒമാരായ സജുമോൻ റ്റി, അഭിലാഷ് പി.എസ്, ദിലീപ് എസ്, വിപിൻ ക്ലീറ്റസ് അഞ്ചൽ പോലീസ് സ്റ്റേഷൻ എസ്ഐ നിസ്സാർ, എഎസ്ഐ അജിത് ലാൽ, എസ്.സി.പി.ഒ സന്തോഷ്, സിപിഒമാരായ രജീഷ്, വിപിൻ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Breaking Newsgoogle newskerala newsKollam NewsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest news
0 2