Verification: ce991c98f858ff30

ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞു; 10 വയസുകാരിക്ക് ദാരുണാന്ത്യം

A ten-year-old girl died after the vehicle of Sabarimala pilgrims overturned in Erumeli.

Kerala News Today-കോട്ടയം: എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് പത്തുവയസ്സുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്. മൃതദേഹം എരുമേലി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഉടൻ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കും. കണ്ണിമലയ്ക്ക് സമീപമാണ് അപകടം. 16 പേര്‍ക്ക് പരുക്കേറ്റു.

മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം.
ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.
കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

 

Kerala News Today

Leave A Reply

Your email address will not be published.