Kerala News Today-തിരുവനന്തപുരം: റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ ഇ.പി ജയരാജനില്‍ നിന്നും മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും എല്ലാവര്ക്കും പുതുവത്സരാംശസകള് എന്ന് മാത്രമാണ് പ്രതികരിച്ചത്.
‘എല്ലാവര്ക്കും പുതുവത്സരാശംസകള്‍, ഹാപ്പി ന്യൂയര്‍’ എന്നായിരുന്നു പ്രതികരണം.
ഇന്നലെ ഇതേ ചോദ്യം ഉന്നയിച്ചപ്പോൾ അതിശൈത്യത്തെ കുറിച്ചും കൊടുംചൂടിനെ കുറിച്ചുമുള്ള അവലോകനമായിരുന്നു ഉത്തരം. ഇന്ന് അത് പുതുവത്സരാശംസയായി മാറി.
റിസോർട്ട് അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും അടക്കമുള്ള വിഷയങ്ങളെ കുറിച്ച് സിപിഎം നേതാവ് പി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു ഇ.പി ജയരാജൻ്റെ ഈ വിചിത്രമായ മറുപടി.
Kerala News Today Highlight – Happy New Year : EP Jayarajan.