Kerala News Today-മലപ്പുറം: കഴിഞ്ഞ ദിവസം റെയ്ഡില്‍ കണ്ടെത്തിയ സ്വര്‍ണം വിവാദമായ നയതന്ത്ര സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മലപ്പുറം സ്വദേശിയായ അബൂബക്കര്‍ പഴേടത്ത് എന്നയാളുടെ ജ്വല്ലറികളിലും വീടുകളിലുമായി നടന്ന പരിശോധനയില്‍ അഞ്ച് കിലോ സ്വര്‍ണവും പണവും കണ്ടെത്തിയെന്നും ഇഡി അറിയിച്ചു.
രഹസ്യ അറയിൽ നിന്ന് സ്വർണ്ണത്തിന് പുറമേ 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.
വാർത്താ കുറിപ്പിൽ സ്വർണ്ണക്കടത്തിലെ എം ശിവശങ്കറിന്റെ പങ്ക് ഇഡി ആവര്‍ത്തിച്ച് പറയുന്നു.
അഞ്ച് കിലോ സ്വർണ്ണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള ഫൈൻ ഗോൾഡ്, അറ്റ് ലസ് ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.
Kerala News Today Highlight – Gold was recovered; ED reiterates that Siva shankar is related.