KERALA NEWS TODAY – ഗുരുവായൂർ : പുന്നത്തൂർ ആനക്കോട്ടയിൽ നിന്നും ഗുരുവായൂർ ദേവസ്വത്തിൻ്റെ ആന ഇടഞ്ഞോടി .
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം . കെട്ടു തറയിൽ നന്നും കുളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഇടഞ്ഞോടുകയായിരുന്നു . ആനക്കോട്ടയിൽ നിന്നും അര കിലോമീറ്ററോളം ഓടിയ ആന തമ്പുരാൻ പടിയിൽ എത്തിയതോടെ പാപ്പാനും ജീവനക്കാരും ചേർന്ന് തളക്കുകയായിരുന്നു .
ആന പൊതുവെ ശാന്തനായിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല .
തളച്ചതിനു ശേഷം ആനയെ ആനക്കോട്ടയിലേക്ക് കൊണ്ടുപോയി . രണ്ടാഴ്ച്ച മുന്‍പ് വരെ ആന നീരിലായിരുന്നു.