കണ്ണൂർ: ആറളം ഫാമിൽ തുടർച്ചയായി ആനകൾ ചരിയുന്നു. ആറളം ഫാം ബ്ലോക്ക് 12ൽ വീണ്ടും പിടിയാന ചരിഞ്ഞു. ഇന്നുരാവിലെ കൈതക്കൊല്ലിയില്‍ പ്രദേശവാസികളാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഫോറസറ്റ് അധികൃതര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബ്ലോക്ക് ഒന്നിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.