Verification: ce991c98f858ff30

തിരുവനന്തപുരത്ത് വയോധിക തീ പൊള്ളലേറ്റ് മരിച്ചു; മകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ജനനി(62) ആണ് മരിച്ചത്. സംഭവത്തിൽ മകൻ വിഷ്ണുവിനെ കടക്കാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചയാണ് സംഭവമുണ്ടായത്. ഇവരുടെ വീട്ടിൽ നിന്ന് തീ പടരുന്നത് കണ്ട് നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോൾ മകൻ വിഷ്‌ണുവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. അപകടത്തിന് പിന്നിൽ മകനാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ഇതേ തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

Leave A Reply

Your email address will not be published.