ENTERTAINMENT NEWS : ദാദാസാഹിബ് ഫാൽക്കെ അവാർഡ് സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ.ആര്‍.ബല്‍കി സംവിധാനം ചെയ്ത ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്.പാൻ ഇന്ത്യൻ സൂപ്പർ താരമായ ദുൽഖർ സൽമാന്റെ ഈ അവാർഡ് മലയാളികൾക്ക് അഭിമാന മുഹൂർത്തം കൂടിയാണ്. ഇതാദ്യമായാണ് മലയാളത്തിൽ നിന്ന് ഒരു നടന് ഈ അവാർഡ് ലഭിക്കുന്നത്.സൈക്കോ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രമാണ് ചുപ്. സണ്ണി ഡിയോള്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്.ഡാനി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവ് ഓ ടി ടി പ്ലാറ്റ് ഫോമിലും ഗംഭീര പ്രേക്ഷക പിന്തുണയോടെ ചിത്രത്തിന്റെ സ്ട്രീമിങ് കുതിക്കുകയാണ്.
Entertainment newsgoogle newsindiakerala newsKOTTARAKARAMEDIAKOTTARAKKARAMEDIAlatest newsMalayalam Latest News
0 12