Verification: ce991c98f858ff30

ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാനിറങ്ങി അമ്മ ; ഇരുവർക്കും ദാരുണാന്ത്യം

KERALA NEWS TODAY – മലപ്പുറം : കുളിക്കാൻ ഇറങ്ങിയ അമ്മയും മകളും ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു.

മലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസയും, മകൾ ഫിദ ഫാത്തിമയുമാണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്.

വി ഐ പി കോളനിക്കടവിലാണ് അപകടമുണ്ടായത്.

ഇവിടെ കുളിക്കാനെത്തിയതായിരുന്നു ഇരുവരും. ഇതിനിടയിൽ മകൾ ഒഴുക്കിൽ പെടുകയായിരുന്നു.

രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയും അപകടത്തിൽപ്പെട്ടത് . ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി ഇരുവരെയും മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇരുവരുടെയും മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.