മുംബൈ: മുംബൈയിൽ ഫെബ്രുവരി 11 വരെ ഡ്രോൺ പോലുള്ള ഉപകരണങ്ങൾ പറത്തുന്നത് നിരോധിച്ചു.
ഡ്രോണുകളും സമാനമായ മറ്റ് വസ്തുക്കളും പറത്തുന്നത് നിരോധിക്കാൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിശാൽ താക്കൂർ ഉത്തരവിട്ടു.
മുംബൈ പോലീസിൻ്റെ വ്യോമനിരീക്ഷണമോ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ രേഖാമൂലമുള്ള അനുമതിയോ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ.
ഈ ഉത്തരവ് പാലിച്ചില്ലെങ്കിൽ സെക്ഷൻ 144 പ്രകാരം നടപടിയെടുക്കുമെന്ന് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കത്തിലൂടെ അറിയിച്ചു.
ഡ്രോണുകൾ, റിമോട്ട് കൺട്രോൾ മൈക്രോ ലൈറ്റ് എയർക്രാഫ്റ്റ്, പാരാഗ്ലൈഡറുകൾ, പാരാ മോട്ടോഴ്സ്, ഹാൻഡ് ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളാണ് ഫെബ്രുവരി 11 വരെ മുംബൈ മേഖലയിൽ നിരോധിച്ചത്. ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് തീവ്രവാദ സംഘടനകൾ ആക്രമണങ്ങൾ നടത്താൻ സാധ്യത ഉണ്ട്.