Verification: ce991c98f858ff30

ഡോ.രോഹിത് ചെന്നിത്തലയുടെ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മറഞ്ഞ് പോയ മഹാരഥന്മാരുടെ ജീവചരിത്രം പുതിയ തലമുറക്ക് പകർന്ന് നൽകുന്നതാണ് ഡോ.രോഹിത് ചെന്നിത്തലയുടെ പുസ്തകമെന്ന് മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ്. രോഹിത് ചെന്നിത്തല എഴുതി ശ്രേഷ്ഠ പബ്ളിക്കേഷൻ പുറത്തിറക്കിയ ‘My Musings Know Your Freedom Fighters’ എന്ന പുസ്തകത്തിൻ്റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ ചീഫ് സെകട്ടറി രാമചന്ദ്രൻ നായർ പുസ്തകം പ്രകാശനം ചെയ്തു. ഗാന്ധിയൻ ഡോ എൻ രാധാകൃഷ്ണൻ പുസ്തകം എറ്റ് വാങ്ങി ചടങ്ങിൽ ശ്രേഷ്ഠ ബുക്ക് ക്ലബ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു. ശ്രേഷ്ട യൂട്യൂബ് ചാനൽ ചെറിയാൻ ഫിലിപ്പ് ഉത്ഘാടനം ചെയ്തു. ടി. ശരത്ചന്ദ്രപ്രസാദ് ഡോ എം ആർ തമ്പാൻ, ഡോ. വിളക്കുടി രാജേന്ദ്രൻ രോഹിത് ചെന്നിത്തല, അനിത രമേശ് മലയിൻകീഴ് വേണുഗോപാൽ, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.