Kerala News Today-കോട്ടയം: ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർഥി സമരം നടക്കുന്ന കോട്ടയത്തെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി 8 വരെ അടച്ചിടും. ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
ഹോസ്റ്റലുകളിൽ നിന്ന് വിദ്യാര്‍ത്ഥികൾ ഒഴിയണമെന്നും നിര്‍ദ്ദേശം ഉണ്ട്. ക്രിസ്മസ് ദിനം മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ തീരുമാനിച്ചിരിക്കേയാണ് കലക്ടറുടെ നടപടി.
ഡിസംബർ അഞ്ചു മുതൽ ജാതി വിവേചനത്തിൽ പ്രതിഷേധിച്ചുള്ള വിദ്യാർത്ഥികളുടെ സമരം ഇവിടെ നടന്നുവരികയാണ്.
വിദ്യാർഥികൾക്ക് പിന്തുണയുമായി സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി) രംഗത്തെത്തിയിരുന്നു.
കലാലയത്തിലെ അനീതികൾക്കും ജാതി വിവേചനത്തിനുമെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കും ജീവനക്കാർക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നെന്ന് ഡബ്ല്യൂ.സി.സി ഫെയ്സ്ബുക്കിൽ കുറിച്ചു.
Kerala News Today Highlight – District Collector’s order to close KR Narayanan Institute from today.