കോട്ടയം: സംവിധായകൻ മനു ജെയിംസ്(31) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അഹാന കൃഷ്ണ, ധ്രുവൻ, അജു വർഗീസ്, ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘നാൻസി റാണി’ എന്ന സിനിമയുടെ സംവിധായകനാണ് മനു. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത മരണം.
നാൻസി റാണി സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ജോൺ ഡബ്ല്യൂ വർഗീസാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. നിരവധി മലയാള സിനിമ നടന്മാരെ അണിനിരത്തി പൂർത്തിയായ നാൻസി റാണി എന്ന തൻ്റെ കന്നി സിനിമ വെളിച്ചം കാണാൻ ദിവസങ്ങൾ മാത്രം ബാക്കി നിർത്തിയാണ് മനു വിടപറയുന്നത്.
കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് മനും. നാളെ ഫെബ്രുവരി 26ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന പളള്ളിയിൽ മനുവിൻ്റെ മൃതദേഹം സംസ്കരിക്കും. നയനയാണ് ഭാര്യ.