ഹൈദരാബാദ്: പിന്നാലെ ഓടിയ വളര്‍ത്തുനായയില്‍നിന്ന് രക്ഷപ്പെടാനായി മൂന്നാംനിലയില്‍നിന്ന് ചാടിയ യുവാവ് മരിച്ചു.
ഭക്ഷണവിതരണ കമ്പനിയായ ‘സ്വിഗ്ഗി’യില്‍ ഡെലിവറി ഏജന്റായി ജോലിചെയ്യുന്ന ഹൈദരാബാദ് യൂസുഫ്ഗുഡ സ്വദേശി മുഹമ്മദ് റിസ്വാന്(23) ആണ് ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചത്.
ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നതിനായി ബഞ്ചാര ഹില്‍സിലെ ലുംബിനി റോക്ക് കാസില്‍ അപ്പാര്‍ട്മെന്റിലേക്ക് പോയതായിരുന്നു.
ഫ്ലാറ്റിൻ്റെ വാതിലില്‍ മുട്ടിയപ്പോള്‍ ഉപഭോക്താവിൻ്റെ വളര്‍ത്തുനായ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് കുരച്ചുകൊണ്ട് വാതിലില്‍ ചാടിക്കയറി.
ഇതില്‍ ഭയന്ന് അപ്പാര്ട്മെന്റിൻ്റെ മൂന്നാം നിലയിലേക്ക് ചാടുകയായിരുന്നു റിസ്വാന്. തുടര്‍ന്ന് റിസ്വാനെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(നിംസ്) എത്തിച്ചു. തുടര്‍ന്ന് ശനിയാഴ്ച മരിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.