National News-ന്യൂഡൽഹി: ബിജെപിയുടെ തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് പിടിച്ചെടുത്ത് ആം ആദ്മി പാര്‍ട്ടി. 135 സീറ്റുകള്‍ നേടിയാണ് എഎപി ഡല്‍ഹി കോര്പ്പറേഷന് അധികാരം പിടിച്ചെടുത്തത്. 101 സീറ്റുകളാണ് ബിജെപിക്ക് പിടിക്കാനായത്. 10 സീറ്റിലൊതുങ്ങി കോണ്‍ഗ്രസ് തകര്‍ന്നു.
വിജയം ബി.ജെ.പിയ്ക്കും കേന്ദ്രസർക്കാരിനുമുള്ള തിരിച്ചടിയാണെന്ന് ആം ആദ്മി അവകാശപ്പെട്ടു. അതേസമയം, ആവശ്യമായ തിരുത്തലുകളിലൂടെ വീണ്ടും പാർട്ടി ശക്തമായി തിരിച്ചെത്തും എന്നാണ് ബി.ജെ.പി പ്രതികരണം. 15 വര്‍ഷമായി തുടരുന്ന ഭരണം നാലാം തവണയും നിലനിർത്താം എന്ന ബി.ജെ.പിയുടെ പ്രതീക്ഷയാണ് വിഫലമായത്.
മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളെ ഒന്നാക്കി മാറ്റിയുള്ള കേന്ദ്രസർക്കാർ ഇടപെടലിനും ഡൽഹിയിൽ ബി.ജെ.പിയെ രക്ഷിയ്ക്കാനായില്ല. സംയോജിപ്പിക്കപ്പെട്ട കോർപ്പറേഷനിലെക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഉജ്വല വിജയം നേടി. സത്യേന്ദ്ര ജയിൻ്റെ ജയിൽ വാസം, മദ്യ അഴിമതി അടക്കമുള്ള ആക്ഷേപങ്ങളെ നേരിട്ടാണ് കേജ്രിവാളും സംഘവും ബി.ജെ.പിയിൽ നിന്ന് ഡൽഹി മുൻസിപ്പൽ ഭരണം പിടിച്ചെടുത്തത്. ആകെ 250 സീറ്റുകളിലെയ്ക്കായിരുന്നു തെരഞ്ഞെടുപ്പ്.
National News