National News-ന്യൂഡല്‍ഹി: കുഞ്ഞിനെ പ്രസവിക്കുന്ന കാര്യത്തില്‍ അമ്മയുടെ തീരുമാനമാണ് അന്തിമമെന്ന് ഡല്‍ഹി ഹൈക്കോടതി. 33 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി തേടി യുവതി നല്കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പ്രതിഭ എം സിങ്ങിൻ്റെ ഉത്തരവ്.
26 കാരിയുടെ ഹർജി പരിഗണിച്ച കോടതി യുവതിക്ക് മെഡിക്കൽ അബോർഷൻ നടത്താൻ അനുമതി നൽകി.
ഡോക്ടർമാരുടെ ഉപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം.
ഭ്രൂണം നീക്കം ചെയ്യുന്നത് ശരിയല്ലെന്ന് ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലെ ഡോക്ടർമാരുടെ സമിതി അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് ഹൈക്കോടതി ഡോക്ടർമാരുമായി സംസാരിച്ചതിന് ശേഷം ഭ്രൂണം നീക്കം ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
33 ആഴ്ച പ്രായമുള്ള തൻ്റെ ഭ്രൂണം നീക്കം ചെയ്യാനുള്ള അനുമതിയാണ് ഹർജിക്കാരിയായ യുവതി ആവശ്യപ്പെട്ടത്. ഗർഭധാരണം മുതൽ നിരവധി പരിശോധനകൾ നടത്തിയിരുന്നതായി ഹർജിയിൽ പറയുന്നു.
നവംബർ 12 ന് നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ ഭ്രൂണത്തിന് സെറിബ്രൽ ഡിസോർഡർ ഉണ്ടെന്ന് കണ്ടെത്തി.
ഇത് ഉറപ്പിക്കാൻ നവംബർ 14 ന് മറ്റൊരു ആശുപത്രിയിലും പരിശോധിച്ചു. അതിലും സെറിബ്രല്‍ ഡിസോർഡർ കണ്ടെത്തി. പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചത്.
National News Highlight – Delhi High Court says the final decision on abortion rests with the mother.