Verification: ce991c98f858ff30

80 ലക്ഷം ലോട്ടറിയടിച്ച യുവാവിൻ്റെ മരണം: സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: 80 ലക്ഷം ലോട്ടറിയടിച്ച യുവാവിൻ്റെ മരണത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച പാങ്ങോട് സ്വദേശി സജീവിൻ്റെ(35) സുഹൃത്ത് സന്തോഷ് ആണ് കസ്റ്റഡിയിലായത്. സന്തോഷ് സജീവിനെ തളളിയിട്ടു കൊന്നുവെന്ന ബന്ധുവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സജീവിൻ്റെ മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അറിയാൻ പറ്റുകയൊളളുവെന്ന് പോലീസ് വ്യക്തമാക്കി.

കൊലപാതകം നടത്തി എന്ന് സംശയിക്കപ്പെടുന്ന ആളെയാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മറ്റൊരു സുഹൃത്തായ രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ മൺതിട്ടയിൽ നിന്ന് വീണാണ് സജീവ് മരിച്ചത്. മായാവി എന്ന് വിളിക്കുന്ന സന്തോഷാണ് കസ്റ്റഡിയിലായിരിക്കുന്നത്. സന്തോഷ് ഉൾപ്പെടെയുള്ള ആളുകൾക്ക് വേണ്ടിയാണ് മറ്റൊരു സുഹൃത്തിൻ്റെ വീട്ടിൽ വെച്ച് മദ്യസത്കാരം നടത്തിയതും പിന്നീട് വാക്കു തർക്കമുണ്ടാകുകയും സന്തോഷ് സജീവിനെ പിടിച്ച് തള്ളുകയും സജീവ് മൺതിട്ടയിൽ നിന്ന് റബർ തോട്ടത്തിലേക്ക് വീഴുകയും അവിടെ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചെയ്തത്.

പിന്നീട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ഇന്നലെ വൈകിട്ടോട് കൂടി മരണം സ്ഥിരീകരിക്കുകയും ചെയ്തത്. കഴിഞ്ഞ മാസമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ എണ്‍പത് ലക്ഷം രൂപാ സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലേക്കെത്തിയത്. പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave A Reply

Your email address will not be published.