Kerala News Today-കൊച്ചി: മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് ഫേസ്ബുക്ക് വിഡിയോ പോസ്റ്റ് ചെയ്ത കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇളമക്കര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
സില്‍വര്‍ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ പണത്തിൻ്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ നന്ദകുമാര്‍ അസഭ്യം പറയുന്ന വീഡിയോയാണ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത്.
ഇന്നലെയാണ് പരാതി നൽകിയത്. തുടർന്ന് ഇന്ന് രാവിലെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് വന്നായിരുന്നു നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.
മോശം പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതാണ് വീഡിയോ എന്ന് പോലീസ് പറഞ്ഞു.
Kerala News Today Highlight – The Chief Minister was insulted; Crime Nandakumar arrested.