Verification: ce991c98f858ff30

പാലായില്‍ മുട്ടുമടക്കി സിപിഎം; ജോസിന്‍ ബിനോ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി

CPM conceded to Kerala Congress in Pala.

KERALA NEWS TODAY – കോട്ടയം: പാലായില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം. ജോസിന്‍ ബിനോ പാലാ നഗരസഭാധ്യക്ഷയാവും.

സിപിഎം ഏരിയാ കമ്മിറ്റിയോഗത്തിലാണ് തീരുമാനം. സിപിഎം ചിഹ്നത്തില്‍ ജയിച്ച ഏക അംഗത്തെ പാര്‍ട്ടിക്ക് തഴയെണ്ടി വന്നു.

കേരള കോണ്‍ഗ്രസ് എതിര്‍പ്പ് മൂലമാണ് ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കേണ്ടി വന്നത്.

കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎമ്മിന് തുടക്കം മുതല്‍ താല്‍പ്പര്യം.

കേരള കോണ്‍ഗ്രസ് കനത്ത എതിര്‍പ്പ് രേഖപ്പെടുത്തിയതോടെയാണ് സിപിഎം വഴങ്ങിയത്. ചെയര്‍മാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി ഇന്നലെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അതേസമയം അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ജയിച്ച ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് കനത്ത എതിര്‍പ്പ് രേഖപ്പെടുത്തുകയായിരുന്നു.

രണ്ടുവര്‍ഷം മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ കേരള കോണ്‍ഗ്രസ് അംഗത്തെ ബിനു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാണി ഗ്രൂപ്പുകാര്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.