ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിൽ 6,050 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 5,335 പേർക്കായിരുന്നു രോഗം ബാധിച്ചിരുന്നത്. ഇതോടെ, ആകെ രോഗികളുടെ എണ്ണം 25,587 ആയി ഉയർന്നു.
മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ ആറായിരം കടക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ കോവിഡ് കേസുകളില്‍ 13 ശതമാനത്തിൻ്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ രാജ്യത്ത് മൂന്നിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3.39 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്.