പഞ്ചാബ്: പഞ്ചാബിൽ ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞ് വീണു മരിച്ചു.
സന്തോഖ് സിങ് ചൗധരിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. പഞ്ചാബിലെ ഫിലൗറിൽ ഭാരത് ജോഡോ യാത്രക്കിടെയാണ് സംഭവം.
രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്നതിനിടെ ചൗധരി ദേഹാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ തന്നെ ഹിഗ്വാരയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തിവെച്ചു.