കൊച്ചി: കൊച്ചിയിൽ നവജാത ശിശുവിന് വാക്സിൻ മാറി നൽകിയതായി പരാതി. ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കുട്ടിക്ക് വാക്സിൻ മാറി നൽകിയത്. 7 ദിവസത്തിന് ശേഷം നൽകേണ്ട കുത്തിവെയ്പ്പിന് പകരം കുഞ്ഞിന് നൽകിയത് ഒരു മാസം കഴിഞ്ഞു നൽകേണ്ട കുത്തിവയ്പ്പാണ്. പാലാരിവട്ടം സ്വദേശികളായ ദമ്പത്തികളുടെ കുട്ടിക്കാണ് കുത്തിവയ്പ്പ് മാറിയെടുത്തത്. വീഴ്ച തിരിച്ചറിഞ്ഞതോടെ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. കുട്ടിക്ക് തുടർച്ചയായി ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി ബന്ധുക്കൾ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെ കുടുംബം ആരോഗ്യമന്ത്രിക്കും ജില്ല പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.