കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. നൂറനാട് കെസിഎം ആശുപത്രിക്കെതിരെയാണ് ആരോപണം. കരുനാഗപ്പള്ളി സ്വദേശിയായ 39കാരി ബീനയ്ക്കാണ് മര്‍ദ്ദനമേറ്റത്.
ബീനയുടെ കഴുത്തിനും, പുറത്തും മർദ്ദനമേറ്റ പാടുകളുണ്ട്. മരുന്ന് കഴിക്കാനാണ് ആശുപത്രി അധികൃതർ മർദിച്ചത്. താൻ നേരിട്ടത് ക്രൂര പീഡനമെന്ന് യുവതി പറഞ്ഞു. യുവതിയെ വീട്ടുകാർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
ആശുപത്രി അധികൃതർ മർദിച്ച സംഭവത്തിൽ യുവതിയുടെ കുടുംബം കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, ബീനയെ മർദ്ദിച്ചതായി ആശുപത്രി അധികൃതർ സമ്മതിച്ചു. യുവതി അക്രമ സ്വഭാവം കാണിച്ചിരുന്നുവെന്നും ജീവനക്കാരെ യുവതി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ നഴ്സുമാർ അടിക്കുകയായിരുന്നുവെന്നു യുവതിയെ ചികിത്സിച്ച ഡോക്ടർ പറയുന്നു.