Kerala News Today-കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് പരാതി.
കോഴിക്കോടെത്തിയ കൊറിയൻ യുവതിയാണ് പീഡനത്തിനിരയായത്.
മെഡിക്കൽ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതോടെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തു.
മെഡിക്കൽ കോളേജിലെ ഡോക്ടറാണ് പീഡന വിവരം പുറത്ത് വിട്ടത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് പോലീസ് വ്യക്തമാക്കി. ചികിത്സയിലുള്ള യുവതിയുടെ മൊഴി മജിസ്ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും.
കൂടുതൽ വിവരങ്ങൾ യുവതി മജിസ്ട്രേറ്റിന് മുന്നിൽ മൊഴിയായി നൽകും. രണ്ട് ദിവസം മുമ്പാണ് മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ യുവതി പിടിയിലാകുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ പോലീസിന് കൈമാറി.
വൈദ്യപരിശോധനക്ക് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴാണ് യുവതി, താൻ കരിപ്പൂരിൽ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടറോട് വെളിപ്പെടുത്തിയത്.
Kerala News Today Highlight – Complaint that Korean woman was molested at Karipur airport; Police registered a case.