Kerala News Today-കണ്ണൂര്‍: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു.
കണ്ണൂരിലാണ് സംഭവം നടന്നത്. 14കാരനായ ആൺകുട്ടിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ(45) പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ സിറ്റി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷെരീഫിൻ്റെ കൂട്ടുപ്രതിക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. സ്കൂള്‍ കഴിഞ്ഞ് പോകവെയായിരുന്നു കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
കഞ്ചാവ് നല്കി ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. കണ്ണൂര്‍ സിറ്റി പോലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കുട്ടി പലവട്ടം പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ സിറ്റി വഴിയാണ് കുട്ടി സ്കൂളിലേക്ക് പോയിക്കൊണ്ടിരുന്നത്.
ഈ സമയത്ത് കുട്ടിയെ പ്രലോഭിപ്പിച്ച് കഞ്ചാവ് ബീഡി നല്‍കുകയും, പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ പ്രതികള്‍ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
Kerala News Today Highlight – Class IX student molested with ganja; Accused in custody.