Verification: ce991c98f858ff30

ഫുട്ബോൾ വിജയാഘോഷത്തിനിടെ പലയിടത്തും സംഘർഷം: 3 പേർക്ക് വെട്ടേറ്റു

Clashes in Kochi, Kannur, Kollam and Thiruvananthapuram during football victory celebrations.

Kerala News Today-കണ്ണൂർ: ഫുട്ബോള്‍ വിജയാഘോഷത്തിനിടെ കൊച്ചിയിലും കണ്ണൂരിലും കൊല്ലത്തും തിരുവനന്തപുരത്തും സംഘര്‍ഷം. കലൂര്‍ മെട്രോ സ്റ്റേഷന് മുന്നില്‍ അഞ്ച് പോലീസുകാര്‍ക്ക് മര്‍ദനം. തിരുവനന്തപുരം പൊഴിയൂരില്‍ സംഘര്‍ഷത്തിനിടെ എസ്ഐയ്ക്ക് മര്‍ദനമേറ്റു.
ഒരാളെ കസ്റ്റഡിയിലെടുത്തു. തലശേരിയിലും എസ്ഐയ്ക്ക് മര്‍ദനമേറ്റു. കൊട്ടാരക്കര പുവറ്റൂരില്‍ സംഘര്‍ഷത്തിനിടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു.

കണ്ണൂർ പള്ളിയാൻമൂലയിലാണ് ഫുട്ബോൾ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റത്.
വെട്ടേറ്റവരിൽ ഒരാളുടെ പരിക്ക് അൽപം ഗുരുതരമാണ് എന്നാണ് വിവരം. പള്ളിയാൻമൂലയിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം.
അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ അനുരാഗിൻ്റെ നില അൽപം ഗുരുതരമാണ്. സംഭവത്തിൽ അക്രമികളായ ആറ് പേരെ കണ്ണൂർ ടൗ‍ൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

Kerala News Today Highlight –

 

Leave A Reply

Your email address will not be published.