KERALA NEWS TODAY – കോഴിക്കോട് : കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ 18 വയസ് തികയാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തി.
രക്ഷിതാക്കള്‍ക്കും വരനുമെതിരെ മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു. വിവാഹത്തിന് കാര്‍മികത്വം വഹിച്ചവരെയും പ്രതിചേര്‍ത്തു.
ഈ മാസം 18നാണ് വിവാഹം നടന്നത്. പെണ്‍കുട്ടിയ്ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം.
കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായിരുന്നു വരന്.
സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് ലഭിച്ച വിവരം പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്.
Kerala News Today Highlight – Child marriage in Kozhikode Kuttikkattoor: Case against parents and groom.