ഇടുക്കി: മൂന്നാറിൽ വീണ്ടും ബാല വിവാഹം.17 വയസുള്ള പെൺകുട്ടിയെ 26 കാരനാണ് വിവാഹം കഴിച്ചത്.
പെൺകുട്ടി 7 മാസം ഗർഭിണിയാണ്. വരനും പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് എതിരെയും ദേവികുളം പോലീസ് കേസെടുത്തു.
ഭർത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി. ഒരു മാസം മുമ്പ് ഇടമലക്കുടിയിലും ഇത്തരത്തിൽ ശൈശവ വിവാഹം നടന്നിരുന്നു.
പതിനാറുകാരിയെ 47കാരന്‍ വിവാഹം കഴിച്ചു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരുന്നു.