Kerala News Today-തിരുവനന്തപുരം: തലശേരിയിലെ കൊലപാതകം നാടിനോടുളള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുന്നത് ലഹരിമാഫിയെ അസ്വസ്ഥതപ്പെടുത്തുന്നു. കർശന നടപടിയുണ്ടാകും.
പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ലഹരി സംഘങ്ങളെ അമർച്ച ചെയ്യും. മരിച്ചവരുടെ കുടുംബാംഗങ്ങളെ നിസഹായവസ്ഥയില്‍ എത്തിച്ചുകൂടാ. അവർക്ക് കൈ താങ്ങാൻ സമൂഹത്തിനാകെ ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നതിനാണ് നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവർ കൊല്ലപ്പെട്ടത്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന ക്യാമ്പയിൻ നടത്തുന്നതിനിടെയാണ് ഈ അരുംകൊല.
ജനകീയ ഇടപെടലിൻ്റെ ഭാഗമായി ലഹരി വില്പനയെ ജനങ്ങൾ വ്യാപകമായി ചോദ്യം ചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. അതിന് സമൂഹമാകെ ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Kerala News Today Highlight – Chief Minister said that Thalassery murder is a challenge to the country.