Verification: ce991c98f858ff30

ദേശീയപാത വികസനം: പങ്കിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന തർക്കം

Center-state dispute over state role in national highway development.

Kerala News Today-ന്യൂഡൽഹി: ദേശീയപാത വികസത്തിലെ സംസ്ഥാന പങ്കിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന തർക്കം.
ദേശീയപാതയ്ക്ക് മറ്റ് സംസ്ഥാനങ്ങൾ വഹിക്കുന്ന സാമ്പത്തിക ചെലവിൻ്റെ കണക്ക് കേന്ദ്രമന്ത്രി വി.മുരളീധരൻ പുറത്തു വിട്ടു.
എന്നാൽ കേരളം പണംമുടക്കിയത് പഴയപാതകൾക്കാണെന്നും മറ്റ് സംസ്ഥാനങ്ങളുടേത് പുതിയ പദ്ധതികളാണെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

കേരളത്തിൻ്റെ ഒരു വികസന പരിപാടിക്കും വേണ്ടി സംസാരിക്കുന്നയാളല്ല കേന്ദ്രമന്ത്രി. സംസ്ഥാനത്തിൻ്റെ വികസനത്തിന് തടസം നിൽക്കുകയാണ് അദ്ദേഹം ചെയ്യുന്നത് എന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. അദ്ദേഹത്തെ മറികടന്നാണ് കേരളത്തിൽ ദേശീയപാതാ വികസനമടക്കം നടക്കുന്നത്.
അടിസ്ഥാന ദേശീയപാതാ പദ്ധതികൾക്ക് വേണ്ടി മറ്റ് സംസ്ഥാനങ്ങൾ ഭൂമി ഏറ്റെടുക്കാൻ പണം നൽകിയിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

കേരള സർക്കാർ എഴുതിയത് വസ്തുതാപരമായ കാര്യമാണ്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും അടിസ്ഥാന ദേശീയപാതാ വികസനത്തിന് പണം മുടക്കിയിട്ടില്ല. അതാണ് യാഥാർത്ഥ്യം. അടിസ്ഥാന ദേശീയപാതയ്ക്ക് മുകളിലുള്ള ഒറ്റപ്പെട്ട പാതകൾക്ക് വേണ്ടി മാത്രമാണ് മറ്റ് സംസ്ഥാനങ്ങൾ പണം മുടക്കിയത്.
യുപി അടക്കമുള്ള സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് അത്തരമൊരു ഉറപ്പും കേന്ദ്ര സർക്കാരിന് കിട്ടിയിട്ടില്ല.
പതിറ്റാണ്ടുകൾക്ക് മുൻപുള്ള ദേശീയപാത യാഥാർത്ഥ്യമാക്കാനാണ് സംസ്ഥാന സർക്കാർ 25 ശതമാനം ഭൂമി ഏറ്റെടുക്കാൻ നൽകാമെന്ന് ഉറപ്പ് നൽകിയതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.

 

 

 

Kerala News Today Highlight – National Highway Development: Centre-State Controversy over Role.

 

Leave A Reply

Your email address will not be published.